‘എങ്ങോട്ടും ഒളിച്ചോടി പോയിട്ടില്ല’; വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ

Spread the love

ഹേമ റിപ്പോര്‍ട്ടിനെക്കുറിച്ചും റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും അങ്ങനെ എനിക്ക് അറിയുകയുമില്ലെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു പോയിയ പ്രതികളായവരെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.താനെങ്ങും ഒളിച്ചോടിയിട്ടില്ല. സംഘടന പരാതിപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കും. മാധ്യമങ്ങള്‍ സഹകരിച്ചാല്‍ കോണ്‍ക്ലേവില്‍ തങ്ങളും സഹകരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ എല്ലാം അറിയാം. എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങളും തന്റെ പക്കലില്ല. ഇതിലും വലിയ കാര്യങ്ങള്‍ സിനിമയില്‍ നടന്നിട്ടുണ്ട്. പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.സര്‍ക്കാരും പോലീസും ഒക്കെയുണ്ട്. കുറ്റം ചെയ്തവര്‍ക്ക് പിന്നാലെ പോലീസുണ്ട്. അതല്ലാതെ അഭിപ്രായം ചോദിച്ചാല്‍ തനിക്ക് ആണ്, അല്ല എന്ന് പറയാന്‍ അറിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മ അസോസിയേഷന് ഒരുപാട് തെറ്റിധാരണങ്ങളും വിയോജിപ്പുമുണ്ട്. ഒരുപാട് പേര്‍ ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് പറയുന്നു. അങ്ങനെ പറയുന്നവര്‍ മുന്നോട്ടു വരട്ടെ. തങ്ങളെക്കാള്‍ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ വന്നോട്ടെയെന്ന് അദ്ദേഹം പറഞ്ഞു.സംഘടനയില്‍ തുടര്‍ന്നാല്‍ ആരോപണങ്ങള്‍ തങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഇന്‍ഡസ്ട്രിയാണ്. ചില വ്യക്തിപരമായി തെറ്റ് കുറ്റങ്ങള്‍ ഉണ്ടായേക്കാം. മറ്റു ഭാഷകളില്‍ ഉള്‍പ്പെടുന്ന വിളിച്ച് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നല്ല തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റികള്‍ എല്ലാ മേഖലയിലും വരണം എന്നാണ് ആഗ്രഹിക്കുന്നത്. തെറ്റ് ചെയ്തവരെ രക്ഷിക്കാന്‍ കഴിയില്ല. ദയവ് ചെയ്ത് എല്ലാവരും സഹകരിച്ച് ഈ പ്രതിസന്ധി മറികടക്കണം. ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് തനിക്കറിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വളരെയധികം സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *