ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

Spread the love

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇന്ത്യാ സഖ്യം കളക്ടറേറ്റുകളിലേക്ക് നടത്തുന്ന ജനാധിപത്യ സംരക്ഷണ മാര്‍ച്ച് ഇന്നും തുടരും. വിവിധ പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥി യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് വീണ്ടും പ്രതിഷേധത്തിന് എത്തുമെന്ന് ഐസയും പ്രഖ്യാപിച്ചു.അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനുള്ള വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സിജെപി നീക്കം. അടുത്തഘട്ടത്തില്‍ കേരളമടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ തുടര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 10നാണ് ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപിയുടെ സമരം. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കടന്നാക്രമിക്കാന്‍ ആണ് സിജെപിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *