ഗുജറാത്തിൽ പുള്ളിപ്പുലി ആക്രമണം: ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

ഗാന്ധിനഗർ: ഗുജറാത്തിലെ ജുനഗഡ് മെൻദാർദ താലൂക്കിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ടു. ഡെഡ്കഡിയ ഗ്രാമത്തിലാണ് നാടിനെ ഒന്നാകെ നടുക്കിയ ദാരുണസംഭവം നടന്നത്.വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്നെത്തിയ പുള്ളിപ്പുലി ആക്രമിച്ചു കീഴടക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വന്യജീവി കടിച്ചെടുത്ത് സമീപത്തെ കാടുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടി മരണപ്പെടുന്നതിലേക്ക് നയിച്ച ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എന്ന് കരുതപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ വേർപാടിൽ പ്രദേശം മുഴുവൻ കടുത്ത ആഘാതത്തിലാണ്.കുട്ടിയെ ആക്രമിച്ച സംഭവത്തോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്. ജനവാസമേഖലയിൽ ഭീതി പരത്തുന്ന പുള്ളിപ്പുലിയെ ഉടൻ തന്നെ കൂട്ടിലടച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *