സിവിൽ സ്റ്റേഷനിൽ ‘ താലോലം ‘ തുറന്നു

Spread the love

തിരുവനന്തപുരം സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ കുഞ്ഞുങ്ങൾക്കായി ഒരുക്കിയ ഡേ കെയർ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. നാഷണൽ ക്രഷ് സ്കീമിൻ്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.

താലോലം എന്ന് പേരിട്ടിരിക്കുന്ന ഡേ കെയറിലെ ജീവനക്കാരെ ശിശു ക്ഷേമ സമിതിയാണ് നൽകുന്നത്. സിവിൽ സ്റ്റേഷനിലെ നാലാം നിലയിലാണ് ഡേ കെയർ പ്രവർത്തിക്കുക. ഉദ്ഘാടന പരിപാടിയിൽ സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, അസിസ്റ്റൻറ് കളക്ടർ റിയ സിംഗ്, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *