ആറ്റിങ്ങൽ പോളിടെക്നിക്കിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Spread the love

ആറ്റിങ്ങൽ:ആറ്റിങ്ങൽ പോളിടെക്നിക്കിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷംഅഞ്ച് വിദ്യാർത്ഥികൾക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്. യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പോളിടെക്നിക്കൽ മുഴുവൻ സീറ്റിലും കെഎസ്‌യു വിജയിച്ചു.തുടർന്ന് ആഹ്ലാദ പ്രകടനവുമായി എതിയ്യ കെഎസ്‌യു വിദ്യാർത്ഥികളും എസ്എഫ്ഐ വിദ്യാർത്ഥികളും തമ്മിൽ സംഘർഷ ഉണ്ടായി. എന്നാൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം കയ്യാങ്കളിയിൽ എത്തിയതോടെ രണ്ട് കെ എസ് യു വിദ്യാർത്ഥികൾക്ക് മൂന്ന് എസ്എഫ്ഐ വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇവർ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ചികിത്സ തേടി.സംഘർഷം നിയന്ത്രിക്കാൻ എത്തിയ രണ്ട് പോലീസുകാർക്കും നിസ്സാര പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *