കഴക്കൂട്ടം സൈനിക സ്കൂളിൽ കളരിപ്പയറ്റ് പ്രദർശനം

Spread the love

കഴക്കൂട്ടം സൈനിക സ്കൂളിൽ കളരിപ്പയറ്റ് പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിന് കളരിപയറ്റ് മാസ്റ്റർ ഗുരുക്കൾ ഡോ.എസ്. മഹേഷ് നേതൃത്വം നൽകി. സ്കൂളിലെ മില്ലേനിയം പൂർവ്വ വിദ്യാർത്ഥി ബാച്ചിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരത്തെ അഗസ്ത്യം കളരിപയറ്റിന്റെ സ്ഥാപകനായ ഡോ.മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. സിദ്ധ ചികിത്സാ രീതികൾക്കൊപ്പം കളരിപയറ്റിന്റെ പരമ്പരാഗത പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും നവീകരിക്കുന്നതിനു മുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് വ്യാപക അംഗീകാരം ലഭിച്ചിട്ടുണ്ട്.

സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോഹ്‌റ ഗുരുക്കൾ ഡോ. എസ്. മഹേഷിനെയും സംഘത്തെയും മെമന്റോ നൽകി ആദരിച്ചു. കളരിപ്പയറ്റിലെ അച്ചടക്കം, ചടുലത, ശാരീരിക വൈദഗ്ദ്ധ്യം എന്നിവ നേരിട്ട് കാണാനുള്ള അവസരമാണ് പ്രദർശനത്തിലൂടെ കേഡറ്റുകൾക്ക് ലഭിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയോധന കലകളിലൊന്നായ കളരിപ്പയറ്റിന്റെ പഠനത്തിന്റെയും സംരക്ഷണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രാധാന്യ ത്തെക്കുറിച്ച് ഡോ.എസ്. മഹേഷ് തന്റെ പ്രസംഗത്തിൽ കേഡറ്റുകളെ ബോധവൽക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *