ചെമ്പൂരിൽ റബ്ബർ തോട്ടത്തിൽ പെരുമ്പാമ്പ്: തോട്ടം തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു​

Spread the love

വെള്ളറട :ചെമ്പൂരിൽ സ്വകാര്യ റബ്ബർ പുരയിടത്തിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ ഭീമൻ പെരുമ്പാമ്പിന്റെ ആക്രമണശ്രമം. തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. റബ്ബർ പാൽ ശേഖരിക്കാനെത്തിയ തൊഴിലാളിയുടെ അടുത്തേക്ക് പെരുമ്പാമ്പ് ചീറ്റിയടുക്കുകയായിരുന്നു. ഉടൻതന്നെ ഇയാൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി.​തൊഴിലാളികൾ ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പിന്റെ നിർദേശപ്രകാരമെത്തിയ പാമ്പുപിടിത്ത വിദഗ്ധനും മുതീയാവിള സ്വദേശിയുമായ രതീഷ് പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഏഴടിയോളം നീളവും 20 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറി.​കാലവർഷം കനത്ത സാഹചര്യത്തിൽ തോട്ടം തൊഴിലാളികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *