സ്വാതന്ത്ര്യദിനത്തിലെ വന്ദേമാതരം ഉത്തരവ് : യുഡിഎഫ് സർക്കാർ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നു- എസ്ഡിപിഐ

Spread the love

സ്വാതന്ത്ര്യദിനത്തിലെ വന്ദേമാതരം ഉത്തരവ് : യുഡിഎഫ് സർക്കാർ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നു- എസ്ഡിപിഐ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കിയതിലൂടെ സംസ്ഥാന സർക്കാർ മതനിരപേക്ഷതയെ വെല്ലുവിളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. യുഡിഎഫ് സർക്കാരിൻ്റെ
വഞ്ചനാപരമായ ഇത്തരം നടപടികൾക്കെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.
വന്ദേമാതരത്തിന്റെ മുഴുവൻ ചരണങ്ങളും ആലപിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകിയിരിക്കുകയാണ്.
2014 ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം വർഗീയവും സങ്കുചിതവുമായ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ബിജെപി ഇതര സംസ്ഥാന ഗവൺമെന്റുകളിൽ പലരും മതനിരപേക്ഷതയ്ക്ക് പോറലേൽക്കുന്ന
തീരുമാനങ്ങൾ അംഗീകരിച്ചിരുന്നില്ല.
ആദ്യത്തെ നാല് ചരണങ്ങൾ ഒഴികെ ആലപിക്കേണ്ടതില്ല എന്ന് ജവഹർ ലാൽ നെഹ്രുവു അടക്കമുള്ള കോൺഗ്രസ് ദേശീയ നേതൃത്വവും നിലപാട് എടുത്തിരുന്നു.മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന കേരളത്തിലെ കോൺഗ്രസ് ഗവൺമെന്റ് സമ്പൂർണ്ണമായി ആർഎസ്എസ് തീരുമാനങ്ങളെ ശിരസ്സാവഹിക്കുകയാണ്. ഇതിലൂടെ എന്ത് സന്ദേശമാണ് മതേതര കേരളത്തിന് നൽകുന്നത്?.
ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം കൂടിയാണിത്. ദേശീയതയുടെ പേരിൽ വന്ദേമാതരം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. ഇതിലൂടെ യുഡിഎഫ് മുന്നണി വരുംകാലങ്ങളിൽ കനത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

തലശ്ശേരി പെപ്പർ പാലസിൽ വച്ച് നടന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംബെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡൻ്റുമാർ യോഗത്തിൽ പങ്കെടുത്തു.

അൻസാരിഏനാത്ത്
മീഡിയ ഇൻ ചാർജ്
ഫോൺ:
+91 95446 62704

Leave a Reply

Your email address will not be published. Required fields are marked *