അയോധ്യയെ ആയുധമാക്കി അധികാരത്തിലെത്താനുള്ള ആർഎസ്എസ് – ബിജെപി ശ്രമം ചെറുക്കണം : മീനാങ്കൽ കുമാർ
നെടുമങ്ങാട് : അയോധ്യയെ ആയുധമാക്കി അധികാരത്തിൽ എത്താനുള്ള ആർഎസ്എസ് – ബിജെപി ശ്രമം ചെറുത്തു തോൽപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ച് നേരിടണമെന്ന് സിപിഐ പാലോട് മണ്ഡലം ജനറൽബോഡി യോഗം ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എസ് ഷൗക്കത്ത്, ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ സെക്രട്ടറിമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്ത ജനറൽബോഡിക്ക് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഡി എ രജിത് ലാൽ, ജില്ലാ കൗൺസിൽ അംഗം എ എസ് ശ്രീജ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ജെ കുഞ്ഞുമോൻ, വേങ്കവിള സജി, ജയകുമാർ, മോഹനൻ നായർ എന്നിവർ സംസാരിച്ചു.
ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും പാർലമെന്റിന്റെ മുന്നിൽ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ നടക്കുന്ന എൽഡിഎഫ് ക്യാമ്പയിനും ഭവന സന്ദർശന പരിപാടികളും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
