ഡോൾഫിൻ’ എത്തി, തീവ്രമഴ വലയ്ക്കും; എട്ട് ജില്ലക്കാർ ശ്രദ്ധിച്ചോണേ…. ഇന്നത്തെ കാലാവസ്ഥ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, രാവിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പ്ഓറഞ്ച് അലർട്ട്ഓഗസ്റ്റ് 7: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്യെല്ലോ അലർട്ട്ഓഗസ്റ്റ് 7: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്ഓഗസ്റ്റ് 8: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്സംസ്ഥാനത്തെ വലച്ച് ചക്രവാതച്ചുഴിതെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാൽ ഓഗസ്റ്റ് 10 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഡോൾഫിൻ മഴകേരളത്തിൽ ശക്തമായ മഴ തുടരുന്നതിന് പിന്നിൽ ‘ഡോൾഫിൻ ചുഴലിക്കാറ്റിന്റെ’ സ്വാധീനമാണ്. ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും. ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് ഇന്ന് ജപ്പാനിലും ഓഗസ്റ്റ് 9 ന് കിഴക്കന്‍ ചൈനയിലും കരതൊടും. കാറ്റഗറി ഒന്നായി ശക്തി കുറഞ്ഞ ഡോള്‍ഫില്‍ ജപ്പാനിലെ ഒക്കിനാവയിലാണ് നാളെ കരതൊടുക. വെള്ളിയാഴ്ച രാവിലെ ഒക്കിനാവ ദ്വീപില്‍ ഡോള്‍ഫില്‍ കയറുമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിട്ടുണ്ട്.കള്ളക്കടൽ ജാഗ്രത നിർദേശംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 7) പകൽ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്.

