വിഴിഞ്ഞത്ത് കഞ്ചാവ് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനിടയിൽപോലീസുകാർക്ക് നേരെ ആക്രമണം
വിഴിഞ്ഞം : വിഴിഞ്ഞത്ത് കഞ്ചാവ് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനിടയിൽപോലീസുകാർക്ക് നേരെ ആക്രമണംമൂന്നു പോലീസുകാർക്ക് പരിക്കേറ്റുകഞ്ചാവ് വില്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സഹോദരങ്ങൾവിഴിഞ്ഞം പോലീസിന്റെ കസ്റ്റഡിയിൽഇന്ന് ഉച്ചയോടു കൂടിയാണ്വിഴിഞ്ഞത്തെ നിരവധി കേസുകളിൽ പ്രതിയുംകഞ്ചാവ് മാഫിയ സംഘത്തിലെ ഇടനിലക്കാരുമായതിരുവല്ലം സ്വദേശികളായ അനന്ദു കൃഷ്ണനും യദു കൃഷ്ണനും പിടിയിലാകുന്നത്ഇരുവരും സഹോദരങ്ങളാണ്ഇരുവരെയും പിടികൂടുന്നതിനിടയിൽവിഴിഞ്ഞം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനയകുമാർ ,റെജി, രാഗേഷ് എന്നിവരാണ് ആക്രമണത്തിന് ഇരയായത് പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെവെങ്ങാനൂര് ഭാഗത്തെ പ്രധാന കഞ്ചാവ്വിൽപ്പനക്കാരായ ചൈന അഖിൽ എന്ന് വിളിക്കുന്ന അഖിലുമായി തിരുവല്ലം വണ്ടിത്തടം സ്വദേശിയായ അനന്തു കൃഷ്ണനും സംഘവുംതമ്മിൽ കഴിഞ്ഞ ആറുമാസമായി തെറ്റലിലായിരുന്നുഇത് പലപ്പോഴും കയ്യാങ്കളികൾക്ക് ഇട വന്നിരുന്നുകഴിഞ്ഞ അഞ്ചാം തീയതി ചൈന അഖിലിന്റെ കൂട്ടാളിയായ വിഷ്ണുവിനെ അനന്തു കൃഷ്ണന്റെ സഹോദരൻ യദുകൃഷ്ണൻ കാറിൽ കയറ്റി കൊണ്ടു പോയി മർദ്ദിച്ചിരുന്നുവെങ്ങാനൂരിൽ നിന്നും കാറിൽ കയറ്റിയ വിഷ്ണുവിനെ പനങ്ങോട് ഭാഗത്താണ് ഉപേക്ഷിച്ചത്ഇതറിഞ്ഞ ചൈന അനിൽ അനന്തു കൃഷ്ണനുമായി പോരിനു വിളിച്ചുതുടർന്ന് വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൽ എത്തിയ ഇരു സംഘങ്ങളും മാരക ആയുധങ്ങളുമായി ഏറ്റുമുട്ടിസംഭവസ്ഥലത്തുനിന്ന്കടന്നു കളഞ്ഞ വിഷ്ണുവിനെ പിന്തുടർന്ന യദുകൃഷ്ണൻ ഉൾപ്പെടെയുള്ള ആറംഗസംഘംവെങ്ങാനൂർ മുക്കോലക്ക ഭാഗത്ത് വെച്ച് വിഷ്ണു സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ഇട്ടശേഷം വെട്ടിപ്പരിക്കേൽപ്പിച്ചുമൂർച്ചയില്ലാത്ത ആയുധമായതിനാൽവിഷ്ണുവിന്റെ ജീവൻ നഷ്ടമായില്ല എന്ന് പോലീസ് പറയുന്നു ,വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്വിഷ്ണുവിന്റെ പരാതിയിൽ കേസെടുത്ത വിഴിഞ്ഞം പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചപ്പോൾമുഖ്യപ്രതികളായ അനന്തു കൃഷ്ണനും ,യദു കൃഷ്ണനും തൃശ്ശൂരിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് വിവരം പോലീസിന് ലഭിച്ചുപൂങ്കുളം ഭാഗത്തുനിന്നും കാറിൽ കയറുന്നതിനിടയിൽ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽപോലീസിന് നേരെ ആക്രമണം നടത്തികടന്നു കളയാൻ ശ്രമിച്ചു തുടർന്ന്അനന്തുവിനെ കസ്റ്റത്തെങ്കിലുംയദുകൃഷ്ണൻ രക്ഷപ്പെടുകയായിരുന്നു പിന്തുടർന്ന പോലീസുകാരെ വീണ്ടും ആക്രമിച്ചു എങ്കിലും അതിസാഹസികമായി ഇരുവരെയും കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തുയദു കൃഷ്ണനെ വിലങ്ങിട്ട് സ്റ്റേഷനിൽ എത്തിക്കുന്നതിനിടയിൽകൈയിലെ വിലങ്ങുകൊണ്ട് രാഗേഷ് എന്ന പോലീസുകാരന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് രാഗേഷിന്റെമൂക്കിൻറെ പാലം തകർന്നു ഇയാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായിതിരുവല്ലം പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ റൗഡി ലിസ്റ്റിലെ പ്രതിയാണ് യദുകൃഷ്ണൻ രണ്ട് വധശ്രമ കേസുകളും ഇയാൾക്കെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞുലഹരി കടത്തിന് പുറമേ, പിടിച്ചുപറി, മോഷണം ഗുണ്ടായിസം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുംപിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും

