പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

Spread the love

പാങ്ങോട് ആർമി പബ്ലിക് സ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ സ്ഥാനാരോഹണ ചടങ്ങും അക്കാദമിക് ടോപ്പർ അവാർഡുകളും ഇന്ന് (05 ഓഗസ്റ്റ് 2026) സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർമി പാങ്ങോട് സൈനിക കേന്ദ്ര മേധാവിയും ആർമി പബ്ലിക് സ്കൂൾ ചെയർമാനുമായ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം അക്കാദമിക് ടോപ്പർമാരുടെ മികച്ച നേട്ടങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും ചെയ്തു. അഭിനന്ദനാർഹമായ പ്രകടനത്തിനും സ്കൂളിന് നൽകിയ സംഭാവനകൾക്കും വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. ആർമി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജയശങ്കർ പ്രസാദും തദവസരത്തിൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *