നാഷണൽ ആയുഷ് മിഷൻ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രതിഷേധ ധർണ്ണ നടത്തി
തിരുവനന്തപുരം : എല്ലാ ജീവനക്കാരുടെയും ശമ്പളം സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന ശമ്പളമാക്കുക. കോവിഡ് 19 ഡ്യൂട്ടി ചെയ്തവർക്ക് റിസ്‌ക് അലവൻസ് ലഭ്യമാക്കുക. ജീവനക്കാർക്ക് ESI , PF ആനുകൂല്യങ്ങൾ അനുവദിക്കുക…. NAM ജീവനക്കാർക്ക് NHM ജീവനക്കാർക്ക് നടപ്പിലാക്കിയത് പോലെ ലീവ് ആനുകൂല്യങ്ങൾ അനുവദിക്കുക… യൂണിഫോം തസ്തികയിൽ യൂണിഫോം അലവൻസ് അനുവദിക്കുക. NHM ലേതുപോലെ ജീവനക്കാരുടെ സർവീസ് സിനിയോറിറ്റി അനുസരിച്ച് വേതനം പരിഷ്കരിക്കുക…. രണ്ട് കോൺട്രാക്ട് പീരീഡിലായി മെറ്റെണിറ്റി ലീവിലായവർക്ക് പൂർണ്ണ ശമ്പളം ഉറപ്പാക്കുക…തുടങ്ങിയ ആവിശ്യങ്ങളുമായി കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് & വർക്കേഴ്‌സ് യൂണിയൻ ( KSNAMEWU – CITU )സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ CITU സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിസ്ട്രിക്ട് കൺവീനർ ഡോ.അനുശ്രീ , പ്രസിഡന്റ് ഡോ.ഷജിവ് എം.എം , ജനറൽ സെക്രട്ടറി ഡോ.ഹരിലാൽ പി.എം. , സെക്രട്ടറിമാരായ ഡോ.അരുൺ ജി.ദേവ് , ഷീല , അനീഷ് കെ.എസ്. , ട്രഷറർ ഡോ.കിരൺ ആന്റണി , എന്നിവരും സംസാരിച്ചു…