പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ തിരുവനന്തപുരം ജില്ലയിലെ ഫയൽ അദാലത്തിന് തുടക്കമായി. തൈക്കാട് ഗവ ഗസ്റ്റ് ഹൗസിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയിൽ രണ്ട് ദിവസങ്ങളിലായാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്.

Spread the love

ഫയൽ അദാലത്തിന് തുടക്കമായി

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ തിരുവനന്തപുരം ജില്ലയിലെ ഫയൽ അദാലത്തിന് തുടക്കമായി. തൈക്കാട് ഗവ ഗസ്റ്റ് ഹൗസിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക
ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയിൽ രണ്ട് ദിവസങ്ങളിലായാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്.

2019 വരെയുള്ള ഫയലുകൾ, പുതിയ സർക്കാർ അധികാരമേറ്റ 2026 മേയ് 18 മുതൽ 2026 ജൂൺ 30 വരെയുള്ള ഫയലുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് അദാലത്ത് നടത്തുന്നത്. ഫയലുകളുടെ എണ്ണം കുറയ്ക്കുകയല്ല ജനങ്ങൾക്ക് നീതി നടപ്പാക്കുകയാണ് അദാലത്തിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ.എ തുളസി പറഞ്ഞു.

തീർപ്പാക്കേണ്ട ഫയലുകളുടെ നിലവിലെ സ്ഥിതി, കാലതാമസത്തിനുള്ള വ്യക്തമായ കാരണങ്ങൾ, ഇതുവരെ സ്വീകരിച്ച നടപടികൾ, തുടർന്നു സ്വീകരിക്കേണ്ട നടപടികൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തി, സമഗ്ര റിപ്പോർട്ട് സഹിതം ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പട്ടികവർഗ വികസന വകുപ്പിൻ്റെയും പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെയും ഫയൽ അദാലത്ത് പൂർത്തിയായി. ഇന്ന് ( ജൂലൈ 31) പട്ടികജാതി വികസന വകുപ്പിൻ്റെ അദാലത്ത് നടക്കും.

പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വകുപ്പ് ഡയറക്ടർ മിഥുൻ പ്രേം രാജ്, പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത്, കെ.എസ്. ബി.സി.ഡി.സി എംഡി അഞ്ജു. കെ.എസ്, മിനിസ്‌റ്റർ പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം.എസ്, സ്പെഷ്യൽ സെക്രട്ടറി മിനിമോൾ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *