പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

നെയ്യാറ്റിൻകര: സ്വര്‍ണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിൻതുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച സിവിൽ പോലീസുകാരയും എസ്ഐയുമാണ് പ്രതി സനോജ് ജീപ്പ് ഉപയോഗിച്ച് ബൈക്കിന് പിന്നിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ, ആൻ്റണി, എന്നിവർക്കാണ് എസ്. ഐ അക്ഷയ്കുമാർ, എന്നിവർക്കാണ് പരിക്കേറ്റ്. നിലവിൽ രണ്ട് പോലീസുകാരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. എസ് ഐ അക്ഷയ്കുമാറിന് സാരമായ പരിക്ക്. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. പ്രതി നെയ്യാറ്റിൻകര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ അക്ഷയ്കുമാറിൻ്റെ നേതൃത്വത്തിൽ പിൻതുടരുന്ന സമയത്താണ് പോലീസുകാർക്ക് നേരെ പ്രതി സഞ്ചരിച്ച ഥാർ ജീപ്പ് കൊണ്ട് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന പോലീസുകാർ തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് സാഹസികമായി പോലീസ് ബാലരാമപുരം സ്വദേശി സനോജ്(28) നെയ്യാറ്റിൻകര പോലീസ് പിടികൂടി. പ്രതി സനോജ് നിരവധി തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. പണയ സ്വർണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണാഭരണങ്ങൾ കൈവശമാക്കിയ ശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയായ നേമം സ്വദേശിയും നെയ്യാറ്റിൻകര നടരാജ് ഫിനാൻസ് ഉടമയാണ് സനോജ് . പണയ സ്വർണം വിറ്റശേഷം ഒളിവിൽ പോകുന്നതാണ് പ്രതിയുടെ പ്രധാന രീതി. കൂട്ടാളി ശ്രീജിത്തിനെ നേരെ പോലീസ് പിടികൂടിയിരുന്നു. പ്രതികളുടെ പേരിൽ നാല് കേസുകൾ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. പണയ സ്വർണങ്ങൾ ഇരിക്കുന്ന സ്ഥലം കണ്ടെത്തി ചെറിയ തുകയ്ക്ക് വച്ചിരിക്കുന്നവ എടുത്ത് വിറ്റശേഷം പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ സമീപിക്കും. തുടർന്ന് സ്വർണം കൈക്കലാക്കിയ ശേഷം കടന്നു കളയുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് സംഘവും നെയ്യാറ്റിൻകര പൊലീസും സംയുക്തമായി നടത്തിയ ദീർഘനാളത്തെ പരിശോധനയിലാണ് നേരത്തെ ശ്രീജിത്തിനെ പിടികൂടിയത്. തുടർന്നാണ് പ്രധാന കണിയായ സനോജിനെ ഇന്നലെ പിടികൂടിയത്. സനോജിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുളഉ വകുപ്പ് ചുമത്തി മാറനെല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

