വിതുര പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിൽ നിന്നു ഷൂട്ടേഴ്സ് പിന്മാറുന്നു

Spread the love

വിതുര : സർക്കാർ ഉത്തരവ് പ്രകാരം കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് ഷൂട്ടർക്ക് 1500 രൂപയും വെടിവെച്ചുകൊന്ന കാട്ടുപന്നിയെ സംസ്കരിക്കുന്നതിനുള്ള ചെലവിന് 2000 രൂപയുമാണ് പഞ്ചായത്തിനും സർക്കാർ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോഴത്തെ ഭരണസമിതിയിലെ വാർഡ് മെമ്പേഴ്സ് കുഴിച്ചിടാൻ സഹകരിക്കുന്നില്ല എന്ന് മാത്രമല്ല വെടിവെക്കുന്ന എംബാനൽ ഷൂട്ട്സ് തന്നെ കുഴിച്ചിടണം എന്ന വിചിത്രമായ തീരുമാനം ആണ് ഇപ്പോൾ കൈക്കൊള്ളുന്നത്.വെടിവെച്ചു കൊല്ലുന്ന എല്ലാ കാട്ടുപന്നികളുടെയും രേഖകൾ പഞ്ചായത്ത് തന്നെ രജിസ്റ്ററിൽ സൂക്ഷിക്കണം എന്നതാണ് സർക്കാർ തീരുമാനം. ഇതിൽ വീഴ്ചകൾ വരുന്നുണ്ടോ എന്ന് പഞ്ചായത്ത് അധികൃതർ തന്നെ ഉറപ്പു വരുത്തേണ്ടതാകുന്നു. അല്ലാത്തപക്ഷം വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ ജഡം ദുർവിനിയോഗപ്പെടാൻ സാധ്യത കൂടുതലാകുന്നു. മുൻപ് ഏകദേശം ആറോളം ഷൂട്ടേഴ്സിന്റെ അപേക്ഷകൾ വിതുര പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളതാകുന്നു. എന്നാൽ, പഞ്ചായത്തിൻറെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടിയോ തക്കതായ ഓർഡറുകളോ വരാത്തതുകൊണ്ട് ഷൂട്ട്സ് പിന്മാറി നിൽക്കുന്നു. നാളിതുവരെ മുന്നൂറിൽ പരം കാട്ടുപന്നികളെ വിതുര പഞ്ചായത്തിൽ ഷൂട്ടേഴ്സ് പഞ്ചായത്തിൻറെ നേതൃത്വത്തിൽ വെടിവച്ചു കൊന്നിട്ടുള്ളതാകുന്നു. അപ്പോഴൊക്കെ പഞ്ചായത്തിന്റെ മെമ്പർമാരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചിരുന്നത്.പഞ്ചായത്ത് ഇക്കാര്യം കൃത്യതയോടെ നടപ്പിലാക്കാത്തതിനാൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *