വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന് സ്പോർട്സ് കിറ്റ് സമർപ്പണം
തിരു. പ്രേം നസീർ സുഹൃത് സമിതി നെഹ്റു യുവ കേന്ദ്ര മൈ ഭാരതുമായി സഹകരിച്ച് അനാഥരുടെയും ആലംബഹീനരുടെയും ആശാ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന് സ്പോർട്സ് കിറ്റ് സമർപ്പിക്കുന്നു. പതിനൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് കൺവെൻഷൻ സെന്ററിൽ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യ ക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.പി. മുരളി ഉദ്ഘാടനം ചെയ്യും. ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി നദ്‌വി ആമുഖപ്രഭാഷണം നടത്തുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി രാജേഷ്,ദീപ അനിൽ എന്നിവർ ആശംസ പ്രസംഗം നടത്തും. സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും ചാരിറ്റി വില്ലേജ് സെക്രട്ടറി എ. കെ. നസറുള്ള നന്ദി പറയും.

