നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ അനാസ്ഥതയിൽ മരണപ്പെട്ട രാജേഷ് കുടുംബത്തിൻ്റെ ഏക അത്താണി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ അനാസ്ഥതയിൽ മരണപ്പെട്ട റെയിൽവേ സ്റ്റേഷൻ റോഡ് ലക്ഷ്മി ഭവനിലെ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന രാജേഷ് കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു. രണ്ട് സർജറി കഴിഞ്ഞ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷീബയും ഏക മകൻ നിഖിലും അടങ്ങുന്നതാണ് കൂടുംബം. നിഖിൽ വിദേശത്ത് പോയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു . നെയ്യാറ്റിൻകരയിലെ ഒരു ഹാർഡ്‌വെയർ കടയിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ഇവിടുന്ന കിട്ടുന്ന വരുമാനം കൊണ്ടാണ് ഭാര്യയുടെ ചികിത്സ ചെലവും കുടുംബത്തെയും രാജേഷ് നോക്കിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ ജോലി കഴിഞ്ഞ് എത്തിയ സമയത്ത് പെട്ടെന്ന് രാജേഷിന് കഠിന നെഞ്ചുവേദന വന്നത്. തുടർന്ന് രാജേഷ് വീട്ടിൽ ഇറങ്ങി നടന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിയപ്പോൾ വിവരമെറിഞ്ഞ് അയൽവാസി ഗോപാലകൃഷ്ണനും ബന്ധുക്കൾ ചേർന്നാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. രാജേഷിൻ്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ കിട്ടാൻ വൈകി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം. നെഞ്ച് വേദനയാണെന്നും ഡോക്ടറിനെ ഉടനെ കാണമെന്ന് അയൽവാസിയും ബന്ധുക്കളും പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ക്യൂവിൽ നിൽക്കാൻ പറഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ രാജേഷിനെ ആശുപത്രിയിൽ എത്തിച്ച അയൽവാസി ഗോപാലകൃഷ്ണനോട് ഇസിജി എടുക്കുവാൻ പറഞ്ഞുവിട്ടു. എന്നാൽ ഇസിജി ഡോക്ടർ കുറിപ്പില്ലാതെ ഇസിജി എടുക്കുന്നതിലും കാലതാമസമുണ്ടായി എന്ന് പൊതുപ്രവർത്തകൻ ഗോപാലകൃഷ്ണൻ പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞിട്ടും പ്രാഥമിക ചികിത്സ പോലും ലഭിക്കാതെയാണ് രാജേഷ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചതെന്ന് ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചു. കനത്ത ജനീക പ്രതിഷേധത്തിൽ തൊട്ടുപിന്നാലെ ആശുപത്രി സൂപ്രണ്ട് ജോയ് ജോണ്‍ കുറ്റാരോപിതനായ സെക്യൂരിറ്റി ജീവനക്കാരനെ താൽക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. രാജേഷിൻ്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് തിരുവനന്തപുരം മെഡിക്കൽകോളേജിൽ കൊണ്ട് പോയത് . പോസ്റ്റ്മാർട്ടം കഴിഞ്ഞശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്ന് പകൽ 10ന് രാജേഷിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം സംഭവത്തിൽ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിക്കെതിരെ നാട്ടുകാർക്ക് വ്യാപക പരാതി. പുതിയ ഭരണം എത്തിയോടെ ഇവിടെയുള്ള ഡോക്ടർമാരയും ജീവനക്കാരയും സ്ഥലം മാറ്റിയിരുന്നു. വേണ്ടത്ര ഡോക്ടർമാരില്ലത്താണ് പ്രധാനകാരണം. ദിവസവും വിവിധ പ്രദേശങ്ങളിൽ നിന്ന്ര രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന നെയ്യാറ്റിൻകര ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 40 ഡോക്ടർമാരാണ് ഇവിടെയുള്ളത്. ആഴ്ചയിലൊരിക്കലുള്ള അവധിയും മറ്റു ജോലിത്തിരക്കും ഒഴിച്ചാൽ ഏതാണ്ട് 25 ഓളം ഡോക്ടർമാരാണ് ഇവിടെ ദിവസനേ ഡ്യൂട്ടിക്കുണ്ടാകാറുളളത്. രോഗിപരിചരണത്തിനായി 120 നഴ്സുകരാണ് ആശുപത്രിയിൽ ആകെയുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും സാധാരണക്കാരയായ രോഗികൾ ആശ്രയിക്കുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ പോകുന്ന കാഴ്ച പതിവാണ്. ഇവിടെത്തെ ആശുപത്രിയുടെ ജീവനക്കാരുടെ പെരുമാറ്റം പലപ്പോഴും രോഗികളെ ദുരിതത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു.

