സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അതിയന്നൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Spread the love

അതിയന്നൂരിൽ ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അതിയന്നൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലയിൽ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളായി മാറിയെന്നും കുറച്ചു വർഷത്തിനുള്ളിൽ പൂർണമായും സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുള്ള ജില്ലയായി തിരുവനന്തപുരം മാറുമെന്നും ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. നിലവിൽ ജില്ലയിലെ 124 വില്ലേജ് ഓഫീസുകളിൽ 78 എണ്ണം സ്മാർട്ട്‌ വില്ലേജ് ഓഫീസുകളായി മാറി. മറ്റുള്ളവ മാറ്റത്തിന്റെ പാതയിലാണെന്നും 16 സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ കൂടി പ്രവർത്തികൾ ഉടൻ തുടങ്ങുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ സ്‌പെഷ്യൽ അസിസ്റ്റൻസ് സ്‌കീം ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയുടെ ധനസഹായത്തോടെ 45 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്മാർട്ട് വില്ലേജ് മന്ദിരം പൂർത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനായിരുന്നു നിർമാണ ചുമതല.

ആകെ 954 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ വില്ലേജ് ഓഫീസർ റൂം, റെക്കോർഡ് റൂം, ഓഫീസ് ഹാൾ, വെയ്റ്റിംഗ് ഏരിയ, ബാരിയർ ഫ്രീ ടോയ്ലറ്റ്, ഡൈനിങ്ങ് എരിയ, വാഷ് ഏരിയ, റാമ്പ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇലക്ട്രിക് പ്രവർത്തികൾക്കായി 4 ലക്ഷം രൂപയും ഇലക്ട്രോണിക്സ് പ്രവർത്തികൾക്കായി 1.50 ലക്ഷം രൂപയും ചെലവായി. ലോഡ് ബിയറിങ് സ്ട്രക്ചർ ആയിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.റ്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *