നെയ്യാറ്റിൻകര-വേളാങ്കണ്ണി കെഎസ്ആർടിസി സർവീസിന് തുടക്കം എൻ ശക്തൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

Spread the love

നെയ്യാറ്റിൻകര:തമിഴ്നാട്ടിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വച്ച് നെയ്യാറ്റിൻകര എംഎൽഎ എൻ ശക്തൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. വേളാങ്കണ്ണി, നാഗർകോവിൽ, മധുര, തഞ്ചാവൂർ വഴി സർവീസ് നടത്തുന്ന പുതിയ ബസ് തീർത്ഥാടകർക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്ന് എംഎൽഎ പറഞ്ഞു. ദീർഘദൂര യാത്ര സുഖകരമാക്കുന്ന ആധുനിക സൗകര്യങ്ങളോടെയാണ് കെഎസ്ആർടിസിബസ് സർവീസ് ആരംഭിക്കുന്നത്.ചടങ്ങിൽ യൂണിയൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കൾ സംബന്ധിച്ചു. “തീർത്ഥാടകർ പ്രയോജനപ്പെടുത്തണം” എന്ന് യൂണിയൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *