മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് മുൻ യുവമോർച്ച നേതാവിനെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് മുൻ യുവമോർച്ച നേതാവിനെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച മണിപ്പൂർ മുൻ സംസ്ഥാന അധ്യക്ഷൻ മനോഹർമ ബാരിഷ് ശർമയാണ് അറസ്റ്റിലായത്. ഇംഫാലിൽ ഒക്ടോബർ 14ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബാരിഷ് ശർമയെന്ന് പോലീസ് അറിയിച്ചുവെടിവെപ്പിൽ ഒരു സ്ത്രീയക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംസ്ഥാനത്ത് സംഘർഷം തുടരുന്നതിനിടെയായിരുന്നു വെടിവെപ്പ്. ഇത് തുടർന്നുള്ള അക്രമങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒക്ടോബർ 25 വരെ റിമാൻഡ് ചെയ്തു.