ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ ദിനേശ് കർത്താ നാളെ മാധ്യമങ്ങളെ കാണും
ഇക്കഴിഞ്ഞ ദിവസം ഭർത്താവ് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ഒരു യുവതിയും കുഞ്ഞും മരണപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ . ഭർത്താവ് അക്യൂപന്ക്ച്ചർ ചികിത്സ എടുക്കാൻ മരണപ്പെട്ട യുവതിയെ നിർബന്ധിച്ചിരുന്നതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി .പ്രസ്തുത സംഭവത്തെ കുറിച്ചും അക്യൂപന്ക്ച്ചർ ചികിത്സയെ കുറിച്ചും Indian Naturopathy and Yoga Graduates Medical Association (INYGMA) ഞങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ ദിനേശ് കർത്താ നാളെ (24/02/2024) രാവിലെ 11 മണിക്ക് തൃശൂർ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതാണ് . ചില സുപ്രധാന രേഖകളും ഞങ്ങൾ നാളെ മാധ്യമസമക്ഷം വെക്കുന്നതാണ് .യൂണിവേഴ്സിറ്റി അംഗീകൃത മെഡിക്കൽബിരുദവും (BNYS) രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ ഡോക്ടർമാരുടെ സംഘടനയാണ് ഇനിഗ്മ . നിലവിൽ ഒരു മെഡിക്കൽ കോഴ്സിന്റെ ഭാഗമായി അക്യൂപന്ക്ച്ചർ പഠിക്കുന്നത് Bachelor of Naturopathy and Yogic Sciences ((BNYS ) ഡോക്ടർമാർ മാത്രമാണ് .ഇന്ന് കേരളത്തിൽ കൂണ് പോലെ അക്യൂപന്ക്ച്ചർ ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും മുളച്ചു പൊന്തുന്നത് ഇനിഗ്മയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഈ സ്ഥാപനങ്ങൾ നടത്തുന്ന പലർക്കും അടിസ്ഥാനപരമായ വൈദ്യ വിജ്ഞാനമോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ല എന്നതാണ് യാഥാർഥ്യം . മാധ്യമങ്ങൾ പോലും ഈ വ്യാജ വൈദ്യന്മാരുടെ കെണിയിൽ പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ കണ്ടത്.