കാട്ടാക്കടയിൽ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
തിരുവനന്തപുരം : കാട്ടാക്കടയിൽ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കൂന്താണിലെ കിള്ളി നൂറുൽ ഇസ്ലാം ജമാഅത്ത് നമസ്ക്കാര പള്ളിയിലെ കാണിക്കവഞ്ചിയാണ് കവർന്നത്. തിങ്കളാഴ്ച പുലർച്ചെ 2.40 മണിയോടെയാണ് സംഭവം. ഒരാൾ ടൂവീലറിൽ എത്തി കാണിവഞ്ചിയിൽ നിന്ന് പണം കവരുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആറുമാസത്തിൽ ഒരിക്കിലാണ് കാണിവഞ്ചി തുറന്ന് പള്ളികമ്മിറ്റിക്കാർ പണം ശേഖരിക്കുന്നത്. ഏകദേശം 10000 രൂപ നഷ്‌ടപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം കാട്ടാക്കട പോലീസ് ഊർജിതമാക്കി.

