കോൺഗ്രസിന്റെ മദ്യ ലോബികൾക്ക് വേണ്ടി കേരളത്തെ വി ഡി സതീശൻ വിറ്റു : യുവമോർച്ച

Spread the love

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് ബഡ്ജറ്റിൽ വിലകുറച്ചത് കേരളത്തിലെ കോൺഗ്രസിന്റെ മാത്രം താല്പര്യമല്ല. ദക്ഷിണേന്ത്യൻ മദ്യ ലോബിക്ക് വേണ്ടി കോൺഗ്രസിന്റെ അഖിലേന്ത്യ ഘടകം തീരുമാനമെടുത്തതാണ്. ഈ നിലപാട് കേരളത്തിൽ അംഗീകരിക്കില്ല എന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്.

കേരളത്തെ മദ്യ ലോബിക്ക് തീറെഴുതാനുള്ള യുഡിഎഫ് സർക്കാർ നിലപാടിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ നിയമസഭയിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗോകുൽ ഗോപിനാഥ്, വിഷ്ണു വഞ്ചിമല, സംസ്ഥാന ഭാരവാഹികളായ കെ .ഷിജിൽ, അഖിൽ പാലോട്ടുമഠം,അഖിൽ വർഗീസ്, റിഷഭ് മോഹൻ, വിഷ്ണു പ്രകാശ്, എസ് നന്ദു , കെ വിഷ്ണു,ചൂണ്ടിക്കൽ ഹരി,സൂര്യ കൃഷ്ണൻ,സുബിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *