തിരൂരങ്ങാടിയിൽ എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് പിടികൂടി

Spread the love

__16/06/2026___

[ താനൂർ ]താനൂർ ഡെപ്യൂട്ടി സൂപ്രണ്ടിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 16/06/2026 രാത്രി കൊളപ്പുറം വെച്ച് 0.85 ഗ്രാം എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് പിടികൂടി.

തിരൂരങ്ങാടി സ്വദേശി ഷഫീഖ്അലി (32) തേക്കിൽ ഹൌസ്, എന്നയാളിൽ നിന്നും ആണ് എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് പിടികൂടിയത്.ഇയാളെ രാവിലെ കോടതിയിൽ ഹാജരാക്കും

കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ ജോണി, തിരൂരങ്ങാടി സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ വി, എ എസ് ഐ മോഹനൻ, സി പി ഓ മാരായ ഷബിൻ,അഹമ്മദ് കബീർ രാജേഷ്, ജാഫർ, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *