എൻ‌.ഡി‌.എ-യിലും ഐ‌.എൻ‌.എ-യിലും പരിശീലനം നേടുന്ന കേഡറ്റുകളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കഴക്കൂട്ടം സൈനിക സ്കൂൾ

Spread the love

നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ നേവൽ അക്കാദമി (ഐ.എൻ.എ) എന്നിവിടങ്ങളിൽ നിലവിൽ പരിശീലനം നേടുന്ന 19 കഴക്കൂട്ടം സൈനിക സ്കൂൾ പൂർവവിദ്യാർത്ഥികൾ സ്കൂൾ കേഡറ്റുകളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ പരിശീലന കേന്ദ്രങ്ങളിലെ പ്രവേശനം, പരിശീലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് പരിശീലനം നേടുന്നവർ മറുപടി നല്കി.
സായുധ സേനയിൽ ജോലിക്ക് തയ്യാറെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ ങ്ങളാണ് മുഖാമുഖ ത്തിൽ ചർച്ചയായത്. ഇന്ത്യയിലെ പ്രമുഖ പ്രതിരോധ പരിശീലന സ്ഥാപനങ്ങളിലെ ജീവിതത്തെക്കുറിച്ച് നേരിട്ട് അറിയാനുള്ള സവിശേഷമായ അവസരമാണ് ആശയവിനിമയ പരിപാടിയിലൂടെ സൈനിക സ്കൂൾ കേഡറ്റുകൾക്ക് ലഭിച്ചത്.

സൈനിക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒഫീഷ്യറ്റിംഗ് പ്രിൻസിപ്പൽ വിങ് കമാൻഡർ എം രാജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ അബ്രഹാം ഫിലിപ്പ്, ഫാക്കൽറ്റി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സൈനിക് സ്കൂൾ കഴക്കൂട്ടം 1999 ബാച്ച്
ഓൾഡ് ബോയ്സ് അസോസിയേഷൻ്റെ
ആഭിമുഖ്യത്തിലായിരുന്നു പരിപാടി .

സൗഹൃദപരമായ കായിക മത്സരങ്ങളും സംഘടിപ്പിച്ചു, ഇത് പൂർവ്വ വിദ്യാർത്ഥികളും നിലവിലെ കേഡറ്റുകളും തമ്മിലുള്ള സൗഹൃദം വളർത്തുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *