വാവാച്ചി പിടിയിലായി
ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസ് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ‘വാവാച്ചി’ പിടിയിൽ.
തിരുവനന്തപുരം : പൂജപ്പുര കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനി TC – 37/35-ൽ മണികണ്ഠന്റെ മകൻ സനൽകുമാർ (23) (വാവാച്ചി) ആണ് അറസ്റ്റിലായത്.
കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ഭാര്യയെ അസഭ്യം പറയുകയും തലയിലും മുഖത്തും മാരകമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതി
അറസ്റ്റിലായ സനൽകുമാർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.
ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ടിട്ടുള്ള പ്രതിയാണിത്.
പൂജപ്പുര, ഫോർട്ട്, കരമന, തിരുവനന്തപുരം റൂറൽ പരിധിയിലെ മലയിൻകീഴ് എന്നീ സ്റ്റേഷനുകളിലായി മയക്കുമരുന്ന്, വധശ്രമം, ആക്രമണം തുടങ്ങി ഏഴോളം കേസുകളിൽ ഇയാൾ പ്രതിയാണ്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൂജപ്പുര പോലീസ് സംഘം സമർത്ഥമായാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

