തെരുവ് നായ കടിച് വലതു കണ്ണിനു മാരകമായി പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ടു.
വെട്ടമുക്ക് കട്ടച്ചൽ റോഡിൽ KRWA 192 ൽ താമസം 69 വയസ്സുള്ള ചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വാർഡ് നമ്പർ 7 ൽ ബെഡ് number 47 ൽ ചികിത്സയിൽ ആണ്.
സ്വന്തം വീടിന് മുൻവശം 5/6/2026 തീയതി രാവിലെ 9.30 മണിക്ക് ഗേറ്റിനു പുറത്തിറങ്ങുകയായിരുന്നു നായ്ക്കളുടെ ആക്രമണം. നായ്ക്കളെ കണ്ട് ഭയന്ന് തെന്നി വീണ ചന്ദ്രന്റെ കണ്ണിനു പുറമേ ചുണ്ടിലും മുഖത്തും കടിയേറ്റു. ഇതിന് മുൻപ് ഇതേ സ്ഥലത്ത് വച്ച് സ്ഥലം റസിഡൻഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീമതി രാജലക്ഷ്മിയെയും നായ കടിച്ചു. ഭാഗ്യത്തിന് ശരീരം മുറിഞ്ഞില്ല വസ്ത്രം കീറി അവർ ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ NCC ഓഫീസിൽ ജോലിയുള്ള രണ്ട് പേരെ പട്ടികൾ കടിക്കാൻ ഓടിച്ചു അവരും ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്. സ്ഥിരമായി നായകൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു വീട്ടുകാർ അവിടെയുണ്ട് അവർ നൽകുന്ന ഭക്ഷണം പ്രതീക്ഷിച്ചാണ് നായ്ക്കൾ അവിടെ തമ്പടിക്കുന്നത്. ഭക്ഷണം കൊടുക്കുന്നത് കടയേറ്റ ആളിന്റെ വീടിന് അടുത്ത് വീടുള്ള ആളാണ്. പലപ്രാവശ്യം റസിഡൻഷ്യൽ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടും അവർ നായകൾക്ക് ഭക്ഷണം കൊടുത്ത് അതിനെ അവിടെ നിലനിർത്തുന്നത് അവസാനിപ്പിക്കുന്നില്ല. മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് അവസരം ഒരുക്കേണ്ട നഗരസഭ ചന്ദ്രന്റെ ചികിത്സ ഏറ്റെടുക്കണമെന്നും, ഈ നായകളെ എത്രയും വേഗം അവിടെ നിന്നും മാറ്റണമെന്നും പ
റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.

