“അമ്മ മരത്തണലിന് ” പരിസ്ഥിതി ദിന പരിപാടി

Spread the love

തിരു : തിരുവനന്തപുരം ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരുടെയും വനിതാ വിഭാഗമായ വാനമ്പാടികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ,വൈസ് പ്രസിഡണ്ട് ബിന്ദു കൃഷ്ണ, സെക്രട്ടറി സരിതാ പൈ, നടി ഗീത വേണു, കോർഡിനേറ്റർ നയാസ് ഇല്യാസ്, സെക്രട്ടറി ഷിബു എൻ. സി. സി. നഗർ,എലിസബത്,സുധ പേയാട് എന്നിവർ പ്രസംഗിച്ചു. അമ്മമാർ മക്കൾക്ക് തൈ മരങ്ങൾ നൽകി പുതു തലമുറക്ക് ഭാവിയിൽ തണലും ഫലങ്ങളും ഒരുക്കുന്ന മക്കളോടൊപ്പം മരത്തെയും ചേർത്ത് പരിപാലിക്കുന്ന പദ്ധതിയാണ് അമ്മ മരത്തണലിന്.

Leave a Reply

Your email address will not be published. Required fields are marked *