നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അക്ഷജിന്റെ മരണം കൊലപാതകം : ക്രൂര പീഡനം

Spread the love

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകം. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്.രണ്ടാനച്ഛൻ അഷ്കർ ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. എന്നാണ് ഇവർ പറഞ്ഞിരുന്നത്.എന്നാൽ സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. മാത്രമല്ല ഇൻക്വസ്റ്റ് നടത്തിയപ്പോൾ കുട്ടിയുടെ ശരീകത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. ഒരു മാസം മുൻപ് ഇയാൾ കുട്ടിയുടെ കൈ ഒടിച്ചതായും പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും അച്ഛന്‍റെ അഛനും ചേർന്നാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *