സുസ്ഥിര വികസനംയു.എൻ. പ്രതിനിധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.തിരുവനന്തപുരം:കേരളത്തിൻ്റെ സുസ്ഥിര വികസനത്തിന് യു. എൻ. ന് നൽകാൻ കഴിയുന്ന സഹകരണത്തെ കുറിച്ച് മുഖ്യമന്ത്രി വി. ഡി . സതീശനുമായി യു. എൻ. ( എസ്.ഡി. എസ്.എൻ -S.DS.N. Sustainable Development Solutions Network) ഏഷ്യ -പസഫിക് റീജിയൻ മാനേജർ ഗൗതം വരദ് നാരായൺ ഇന്ന് രാവിലെ മുഖ്യമന്തിയുടെ ഓഫീസിൽ വെച്ച് ചർച്ച നടത്തി.
കേരളത്തിൻ്റെ സുസ്ഥിര വികസനത്തിന് പുതിയ സർക്കാരും, മുഖ്യമന്ത്രിയും കാട്ടുന്ന താല്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
സംസ്ഥാനത്തിൻ്റെ സുസ്ഥിര വികസനത്തിന് യു.എൻ. ൻ്റെയും ഇതര പ്രസ്ഥാനങ്ങളുടെയും സഹകരണം ഉറപ്പു വരുത്തേണ്ടത് മലയാളിയെന്ന നിലയിൽ.തൻ്റെ കടമയായി കരുതുന്നുവെന്നും ഗൗതം പറഞ്ഞു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ , ഗൗതമിൻ്റെ മാതാവും, ദുബായിയിലെ ബിസിനസ്സ് സംരഭകയുമായ അഡ്വ. വി.എസ്.സിന്ധു എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ അന്തരിച്ച പ്രൊഫ.മാധവ് ഗാഡ്ഗിൽ ഉപദേഷ്ടാവായി രൂപീകരിച്ച
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും, ജോർജ് സെബാസ്റ്റ്യനും ഭാര വാഹികളായുള്ള സുസ്ഥിര വികസന കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് ഗൗതം കേരളത്തിലെത്തിയത്.

