മാറാത്തത് മാറുമോ? കേരളത്തിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ; 14 സീറ്റ് വരെ പ്രവചനം, ബിജെപി ക്യാമ്പിൽ ആവേശം

Spread the love

മാറാത്തത് മാറുമോ? കേരളത്തിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ; 14 സീറ്റ് വരെ പ്രവചനം, ബിജെപി ക്യാമ്പിൽ ആവേശം!നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കേരളത്തിൽ വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ചില എക്സിറ്റ് പോളുകൾ ബിജെപിക്ക് 14 സീറ്റുകൾ വരെ പ്രവചിച്ചതാണ് പാർട്ടി പ്രവർത്തകരിലും നേതാക്കളിലും ആവേശം പടർത്തിയിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ ഘട്ടത്തിൽ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പെന്ന് വിലയിരുത്തിയ ബിജെപിക്ക്, പുതിയ പ്രവചനങ്ങൾ ഇരട്ടി മധുരമാണ് നൽകുന്നത്. സംസ്ഥാനത്ത് ഇക്കുറി തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി വർധിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *