നൂറ്റിയമ്പത് വർഷത്തിലധികം പഴക്കമുള്ള മാവ് മരം അപകടകരമായ നിലയിൽ

Spread the love

നെയ്യാറ്റിൻകര : നൂറ്റിയമ്പത് വർഷത്തിലധികം പഴക്കമുള്ള മാവ് മരം അപകടകരമായ നിലയിൽ. നിരവധി യാത്രക്കാരും വിദ്യാർത്ഥികളും , വാഹനങ്ങളും സഞ്ചരിക്കുന്ന ആറാലുംമൂട് കേരള ഓട്ടോ മൊബൈൽസിന് മുന്നിലെ തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയ്ക്ക് സമീപം നിൽക്കുന്ന മാവ് മരമാണ് അപകടക്കൊണിയായി മാറിയിരിക്കുന്നത്. മാവ് മരം എഴുപത്തിയഞ്ച് ശതമാനം കേടായ അവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും റോഡിന് കുറുകെയോ വൈദ്യുതി ലൈനിലൂടെയോ മറിഞ്ഞുവീണ് വൻ ദുരന്തം ഉണ്ടാകുമെന്ന് ആശങ്കയിലാണ് പ്രദേശത്തെ നാട്ടുകാർ. നല്ല ഉയരവും അതുപോലെ നിരവധി ശാഖകളും ഉള്ള മരമായതിനാൽ മറിഞ്ഞുവീഴുന്ന അപകടതോത് വർദ്ധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.വേനൽ മഴയിലും കാറ്റിലും മാവ് മരം കടപുഴകിയ വൻ അപകടം ഉണ്ടാകുമെന്ന് ആശങ്കയിലാണ് നാട്ടുകാർ. അതുകൊണ്ട് തന്നെ ഉടൻ തന്നെ മാവ് മരം മുറിച്ച് മാറ്റൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *