മാളയെ നടുക്കി ഇരട്ട ആത്മഹത്യ

Spread the love

കൂട്ടുകാരിയുടെ ഭര്‍ത്താവുമായി പ്രണയത്തിലായി. കൂട്ടുകാരി അറിഞ്ഞതോടെ കുടുംബ കലഹം…. കൂട്ടുകാരിയുടെ ചതിയറിഞ്ഞ് ഹാര്‍പ്പിക് കഴിച്ച കൂട്ടുകാരി….. നാട്ടില്‍ എല്ലാം പാട്ടായപ്പോള്‍ അവര്‍ ഒരു കയറില്‍ ജീവനൊടുക്കി.. ഇതൊരു അസാധാരണ പ്രണയ കഥയാണ്. ഒപ്പം വിശ്വാസ വഞ്ചനയും ചതിയും. വിവാഹം നിശ്ചയിച്ചത് മുടങ്ങുമെന്ന ഭയവും മില്‍നയെ വീടു വിട്ടിറങ്ങാന്‍ കാരണമായി……. മില്‍നയ്ക്ക് സംഭവിച്ചത് വിശ്വാസവഞ്ചനയും പ്രണയപ്പകയും ഒടുവില്‍ ഇരട്ടമരണവും; മാളയെ നടുക്കി ആത്മഹത്യസൗഹൃദത്തിനിടയിലേക്ക് പ്രണയം കടന്നുവന്നപ്പോള്‍ തകര്‍ന്നത് ഒരു കുടുംബത്തിന്റെ സ്വസ്ഥത മാത്രമല്ല, രണ്ട് ജീവനുകള്‍ കൂടിയാണ്. അവിശ്വസനീയമായ ചതിയുടെയും വിശ്വാസവഞ്ചനയുടെയും ഒടുവില്‍, വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെയും സുഹൃത്തായ യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ മഠത്തില്‍ മാരാത്ത് വീട്ടില്‍ ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് സ്‌നേഹഗിരിയിലെ വാടകവീട്ടില്‍ ജീവിതമവസാനിപ്പിച്ചത്.തകര്‍ന്നത് ഉറ്റകൂട്ടുകാരിയുടെ ജീവിതംമില്‍നയും ശ്രീജിത്തിന്റെ ഭാര്യ അഞ്ജനയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഈ സൗഹൃദത്തിന്റെ മറവില്‍ ശ്രീജിത്തും മില്‍നയും പ്രണയത്തിലായതാണ് എല്ലാ ദുരന്തങ്ങള്‍ക്കും തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള അമിത സൗഹൃദത്തെ അഞ്ജന ചോദ്യം ചെയ്തതോടെ കുടുംബത്തില്‍ കടുത്ത കലഹമായി. മാസങ്ങള്‍ക്ക് മുന്‍പ് ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അഞ്ജനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഒടുവില്‍ ഉറ്റകൂട്ടുകാരിയുടെയും ഭര്‍ത്താവിന്റെയും ചതി തിരിച്ചറിഞ്ഞ അഞ്ജന മനസ് തകര്‍ന്ന് ഹാര്‍പിക് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അഞ്ജന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ മരണത്തോട് മല്ലിടുമ്പോഴാണ് നാടിനെ നടുക്കിയ ഈ ഇരട്ടമരണം സംഭവിക്കുന്നത്.മില്‍നയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ശ്രീജിത്തുമായുള്ള ബന്ധം നാട്ടില്‍ പാട്ടായതും അഞ്ജനയുടെ ആത്മഹത്യാശ്രമവും മില്‍നയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുമെന്ന ഭയവും വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള പ്രയാസവുമാണ് മില്‍നയെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബേക്കറിയിലെ ജോലിസ്ഥലത്തുനിന്ന് ചിട്ടിക്കുറി പതിപ്പിക്കാനെന്നു പറഞ്ഞ് ഇറങ്ങിയ മില്‍ന പിന്നീട് മടങ്ങിയെത്തിയില്ല.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് ശ്രീജിത്തിന്റെ വാടകവീട്ടിലെത്തിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ പോലീസ് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ഒരേ ഷാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങളും അഞ്ജനയുടെ ആത്മഹത്യാശ്രമവും അവരെ മാനസികമായി തളര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മിനി ബസ് ഡ്രൈവറാണ് ശ്രീജിത്ത്. ഓസ്ട്രേലിയയിലുള്ള മില്‍നയുടെ അമ്മ നാട്ടിലെത്തിയ ശേഷമേ സംസ്‌കാരം നടക്കൂ.

Leave a Reply

Your email address will not be published. Required fields are marked *