ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു

Spread the love

തിരുവനന്തപുരം: ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു. ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു നടപടി.വകുപ്പുതല നടപടി പൂർത്തിയാക്കിയതോടെയാണ് ഇരുവരേയും സർവീസിൽ തിരിച്ചെടുത്തത്. ഡിവൈഎസ്പി പ്രസാദിന്‍റെ ഒരു ഇൻഗ്രിമെന്‍റും ജോൺസണിന്‍റെ രണ്ട് ഇൻഗ്രിമെന്‍റും റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *