ത്രിപുരയില്‍ വോട്ടെടുപ്പ് ഇന്ന് : പ്രദേശത്ത് 144 പ്രഖ്യാപിച്ചു
ത്രിപുര: ത്രിപുരയില്‍ വോട്ടെടുപ്പ് ഇന്ന്. 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം.അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു.രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിന് നടക്കും.അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റന്നാള്‍ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘര്‍ഷ മേഖലകളായ ബിശാല്‍ഘട്ട്, ഉദയ്പൂര്‍,മോഹന്‍പൂര്‍ അടക്കമുള്ള ഇടങ്ങളില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസും ചണ്ടിക്കാട്ടി.ത്രിപുരയില്‍ ബി.ജെ.പി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞു. വോട്ടണ്ണല്‍ ദിവസം ഉച്ചക്ക് 12ന് മുന്‍പുതന്നെ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്നും ത്രിപുരയില്‍ തൂക്കുമന്ത്രിസഭ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.