തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിച്ചുപണി; സി.പി. ജോണ്‍ തലസ്ഥാനത്ത്, ശിവകുമാര്‍ അരുവിക്കരയിലേക്ക്; നേമത്ത് ശബരീനാഥ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വന്‍ അഴിച്ചുപണിക്ക് യു.ഡി.എഫ്. ഒരുങ്ങുന്നു. ബി.ജെ.പി. ഭീഷണി നേരിടാനും കൈവിട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനുമായി പ്രമുഖരെത്തന്നെ കളത്തിലിറക്കാനാണ് ധാരണ. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഘടകകക്ഷിയായ സി.എം.പി.ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ് പട്ടികയിലെ ഏറ്റവും വലിയ സര്‍പ്രൈസ്.തലസ്ഥാനം സി.എം.പി.ക്ക്; ശിവകുമാര്‍ അരുവിക്കരയിലേക്ക്സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ തിരുവനന്തപുരം സെന്‍ട്രലില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകും. വിജയസാധ്യത കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് നേരിട്ടാണ് ഈ തീരുമാനമെടുത്തത്. ഇതോടെ മണ്ഡലത്തിലെ നിലവിലെ പ്രതിനിധി വി.എസ്. ശിവകുമാര്‍ അരുവിക്കരയിലേക്ക് മാറാനാണ് സാധ്യത. അരുവിക്കരയില്‍ ശിവകുമാറിനെ ഇറക്കുന്നതിലൂടെ മണ്ഡലം സുരക്ഷിതമാക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.ചിറയിന്‍കീഴില്‍ രമ്യ, നേമത്ത് ശബരീനാഥ്സംവരണ മണ്ഡലമായ ചിറയിന്‍കീഴില്‍ മുന്‍ എം.പി. രമ്യാ ഹരിദാസിന്റെ പേരിനാണ് മുന്‍ഗണന. രമ്യ ചിറയിന്‍കീഴില്‍ മത്സരിക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ അന്‍സജിതാ റസലിന് പകരം മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തിരിച്ചെത്തിയേക്കും. അല്ലാത്തപക്ഷം കെ.എസ്. ഗോപകുമാര്‍ ചിറയിന്‍കീഴില്‍ ജനവിധി തേടും. നേമത്ത് വൈഷ്ണാ സുരേഷിനെ മാറ്റി കെ.എസ്. ശബരീനാഥിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് പ്ലാന്‍. കഴക്കൂട്ടത്ത് ബി.ജെ.പി.യെ പ്രതിരോധിക്കാന്‍ ശരത്ചന്ദ്ര പ്രസാദിന്റെ പേരിനാണ് മുന്‍തൂക്കം.യു.ഡി.എഫ്. സാധ്യതാ പട്ടിക ഒറ്റനോട്ടത്തില്‍:വര്‍ക്കല: വര്‍ക്കല കഹാര്‍ചിറയിന്‍കീഴ്: രമ്യാ ഹരിദാസ് / കെ.എസ്. ഗോപകുമാര്‍ആറ്റിങ്ങല്‍: അരുണ്‍ കുമാര്‍വാമനപുരം: പാലോട് രവിനെടുമങ്ങാട്: മീനാങ്കല്‍ കുമാര്‍അരുവിക്കര: വി.എസ്. ശിവകുമാര്‍കാട്ടാക്കട: എം.ആര്‍. ബൈജുപാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍നെയ്യാറ്റിന്‍കര: അന്‍സജിതാ റസല്‍ / എന്‍. ശക്തന്‍കോവളം: എം. വിന്‍സന്റ്തിരുവനന്തപുരം: സി.പി. ജോണ്‍ (സി.എം.പി.)നേമം: കെ.എസ്. ശബരീനാഥ്വട്ടിയൂര്‍ക്കാവ്: കെ. മുരളീധരന്‍കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്

