തമിഴ് ചലച്ചിത്ര കോമഡി നടൻ മദൻ ബോബ് അന്തരിച്ചു
തമിഴ് ചലച്ചിത്ര കോമഡി നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്.അനാരോഗ്യത്തെ തുടർന്നാണ് അന്ത്യം. ചെന്നൈയിലെ അഡയാറിലെ വസതിയിൽ വെച്ചാണ് നടൻ മദൻ ബോബ് അന്തരിച്ചത്. സംഗീതസംവിധായകനായി കരിയർ ആരംഭിച്ച മദൻ ബോബ് പിന്നീട് സ്വഭാവ വേഷങ്ങളിലൂടെ പ്രശസ്തനായി. തമിഴ്, മലയാളം, തെലുങ്ക് എന്നിവയുൾപ്പെടെ 200 ലധികം സിനിമകളിൽ മദൻ ബോബ് അഭിനയിച്ചിട്ടുണ്ട്..