എ.എച്ച്.എസ്.ടി.എ 35-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 12,13, 14 തീയതികളിൽ
തിരുവനന്തപുരത്ത്
എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) 35-0 സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 12,10.14 തീയതികളിൽ വിവിധ പരിപാടികളോടെ തിരുവനന്തപുരത്ത് വച്ചു നടത്തുവാൻ തീരുമാനിച്ചു.
കേരളം നാളിതുവരെ നേടിയ എല്ലാ വിദ്യാഭ്യാസ നേട്ടങ്ങളെയും തകർത്തെറിയുന്ന നയങ്ങളാണ് ഇടതു സർക്കാർ കഴിഞ്ഞ 10 വർഷക്കാലമായി നടത്തിവരുന്നത്. രിവാർ സംഘടനകളെ പാഠ്യപദ്ധതി ചട്ടക്കൂട് നിർമ്മാണത്തിനുള്ള കോർ ഗ്രൂപ്പിലും, കരിക്കുലം കമ്മിറ്റിയിലും ഉൾപ്പെടുത്തിയിട്ടും ഹയർ സെക്കണ്ടറി മേഖലയിലെ അധ്യാപക സംഘടനളെ പാഠ്യപദ്ധതി ചട്ടക്കൂട് നിർമ്മാണത്തിനുള്ള കോർ ഗ്രൂപ്പുകളിലോ, കരിക്കുലം കമ്മിറ്റിയിലോ ഉൾപ്പെടുത്തിയിട്ടില്ല. ക്ലാസ് റൂം പരിചയമുള്ള അക്കാദമിക തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന അധ്യാപകരുടെ അഭിപ്രായങ്ങളെ തിരസ്ക്കരിക്കുന്നത് ഈ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്
പുതിയ പാഠപുസ്തക നിർമ്മാണത്തിന് ഇടതുപക്ഷ സഹയാത്രികരെ മാത്രം കുത്തിനി റച്ചത് സാമാന്യയുക്തിയ്ക്ക് യോജിച്ചതല്ല. മാറുന്ന സമൂഹത്തിന് യോജിക്കാത്തതും യഥാർഥ പ്രശ്നനങ്ങളെ അഭിമുഖീകരിക്കാതെ രാഷ്ട്രീയ ആശയം ഒളിച്ചു കടത്താൻ ശ്രമിക്കുകയാണ് ഇതിലെ നിർദ്ദേശങ്ങൾ ഭാവി പൗരന്മാരെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ മേഖലയിലെ അവധാനതയോടെ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ, രാഷ്ട്രീയ ലാഭത്തിനായി ഏകപക്ഷീയമായി നടപ്പിലാക്കുകയാണ് ഇടതു സർക്കാർ.
ഉന്നത വിദ്യാഭ്യാസ മേഖല രാഷ്ട്രീയവൽക്കരിച്ച് താറുമാറാക്കിയതു പോലെ പൊതു വിദ്യാഭ്യാസ മേഖലയും ഇടതുസർക്കാർ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റാനുള്ള പൊതു ഇടമാക്കിമാറ്റിയിരിക്കുന്നു. ഹയർ സെക്കണ്ടറി ജോയിന്റ് ഡയറ ക്ടർമാരുടെ നിയമനം, ജില്ലാ കോർഡിനേറ്റർ നിയമനം, ബി.ആർ.സി.ഓഫീസ് സ്റ്റാഫുകളുടെ നിയമനം, സർവ്വ ശിക്ഷ കേരളം എന്നിവയിലെ നിയമങ്ങളെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ബന്ധു നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും തകൃതിയായി നടക്കുകയാണ്. സന്നദ്ധസംഘടന ആയ നാഷണൽ സർവീസ് സ്കീം ജില്ലാ കോഡിനേറ്റർ, റീജിയണൽ കോഡിനേറ്റർ, പി.എ.സി. തുടങ്ങിയ തസ്തികകളിലേക്കും സംസ്ഥാന ജില്ലാ അവാർഡ് ജേതാക്കളെ പോലും തഴഞ്ഞ്

