ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം: രാജീവ്‌ ചന്ദ്രശേഖർ

Spread the love

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. പോറ്റിയെ പ്രോത്സാഹിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയും എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രിയുമാണ്. ഈ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും വി എന്‍ വാസവനെയും മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും സംരക്ഷിക്കാനാണോ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് സംശയിക്കേണ്ടിരിക്കുന്നു. ശബരിമലയുടെ സ്വര്‍ണ്ണം സംരക്ഷിക്കേണ്ടതും, അവയുടെ കൃത്യമായ അളവുകള്‍ പശിശോധിക്കേണ്ടതും ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമല്ലേ. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. എന്തുകൊണ്ട് മന്ത്രിയെ ചോദ്യം ചെയ്യുകയും തന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന ചോദ്യവും ഉയരുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ജനുവരി പതിനാലാം തീയതി മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കും.വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിച്ച് പ്രതിഷേധിക്കും, ശബരിമല സ്വര്‍ക്കൊള്ളക്കുള്ള പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരാന്‍പതിനാലാം തീയതി മുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബിജെപി- എന്‍ഡിഎ തുടക്കം കുറിയ്ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ കൊള്ളനടക്കുന്ന അതേ 2017ലാണ് അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ചേര്‍ന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സ്വര്‍ണ്ണം വാങ്ങിയ വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസിന് ശക്തമായ ബന്ധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.ഇതൊരു വിഗ്രഹകച്ചവടമാണെന്ന് പറഞ്ഞത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി കൊടുത്ത മൊഴിയിലെ പ്രധാന പേരായിരുന്നു കടകംപിള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും. എല്ലാവിധ തെളിവുകളും കടകംപിള്ളി സുരേന്ദ്രനും പ്രശാന്തിനും എതിരെയുണ്ടായിട്ടും എഎസ്‌ഐടി അവരെ അറസ്റ്റുചെയ്യുന്നില്ല. എന്നാല്‍ തന്ത്രിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. തന്ത്രി ആചാരലംഘനം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആചാരലംഘനത്തില്‍ കേസെടുക്കുകയാണെങ്കില്‍ പിണറായി വിജയന് എതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് ആചാരലംഘനം നടത്തിയത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, വിഷ്ണുപുരം ചന്ദ്രശേഖർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *