ഹെൽത്തി കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളമുള്ള ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി
ഹെൽത്തി കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളമുള്ള ഭക്ഷ്യവ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി.ഹോട്ടലുകൾ, ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അടുക്കള, പഴകിയ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എന്നിവ പരിശോധനയ്ക്ക് വിധേയമായി വ്യാപാരസ്ഥാപനങ്ങളിലെ സാനിറ്റേഷൻ സൗകര്യം കൊതുകളുടെ നശീകരണം എന്നിവ സംബന്ധിച്ച് വ്യാപാര സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും ബോധവൽക്കരണം നൽകി. പഴകിയ ഭക്ഷ്യസാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പരിശോധന വരുംദിവസങ്ങളിലും തുടരും.സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന നടത്തുവാനാണ് നിർദേശം.