അതിരപള്ളിയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന കൂട്ടങ്ങൾ

Spread the love

അതിരപള്ളിയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന കൂട്ടങ്ങൾ. വീടിനുള്ളിൽ കയറിയാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. അതിരപ്പള്ളി പ്ലാന്റേഷൻ കോർപ്പറേഷൻ വെൽഫെയർ ഓഫീസറുടെ വീട് കാട്ടാനകൾ തകർത്തു. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീടിനുള്ളിൽ കയറിയത്. പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്. ഫർണിച്ചറുകളും മറ്റും തകർത്തിട്ടുണ്ട്.രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് കാട്ടാനക്കൂട്ടം ആക്രമിച്ചത് കണ്ടത്. ഇവർ ഉടൻ തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. പ്ലാന്റേഷൻ തോട്ടത്തിന് സമീപത്തായാണ് വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. ഇത്തരത്തിൽ മൂന്ന് കെട്ടിടങ്ങളാണ് കഴിഞ്ഞ ദിവസം തകർത്തത്. കാട്ടാനകളുടെ ആക്രമണം പതിവായതിനാൽ പ്രദേശവാസികൾ കനത്ത ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *