തിരുവനന്തപുരം മണക്കാടിൽ വൻ തീപിടിത്തം
തിരുവനന്തപുരം : തിരുവനന്തപുരം മണക്കാട് അശ്വതി ഭവനിൽ രണ്ടാം നിലയിൽ വൻ തീപിടിത്തം. ഫയർഫോഴ്സിന്റെ അടിയന്തര നടപടിയെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തിന് കാരണമായത്. മുറിയിൽ ഉണ്ടായിരുന്ന അലമാര, തുണികൾ, സ്റ്റഡി ടേബിൾ , ബാക്ടരി , തടികൾ പഴയ പേപ്പറുകൾ ഇലക്ട്രിക്ക് വയതിലക് കിറ്റ്, ഫാൻ മുതലായവ കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥമാരായ പ്രദീപ്കുമാർ , അരുൺരാജ് ശ്രീരാഗ് , ഷമീർ എം എസ് , ശ്രീ സജി എസ് പി , സാജൻ സൈമൺ സതീഷ്കുമാർ , ഗോപൻ എന്നീ സംഘമാണ് പങ്കെടുത്തത്.

