രമേശ് ചെന്നിത്തല നടത്തിവരാറുള്ള ഗാന്ധി ഗ്രാമം പദ്ധതിയുടെ 16ാമത്തെ ഗാന്ധി ഗ്രാമം പദ്ധതി
രമേശ് ചെന്നിത്തല നടത്തിവരാറുള്ള ഗാന്ധി ഗ്രാമം പദ്ധതിയുടെ 16ാമത്തെ ഗാന്ധി ഗ്രാമം പദ്ധതി ചാവക്കാട് അകലാട് ഉന്നതിയിൽ നടന്നു പരിപാടിയുടെ ഭാഗമായി ഉന്നതിയിലുള്ള എല്ലാ കുടുംബങ്ങളുടേയും പരാതികൾ കേട്ട അദ്ദേഹം എല്ലാ പരാതികൾക്കും പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. ഉന്നതിയിലുള്ളവർക്ക് വസ്ത്രവും ധനസഹായവും വിതരണം ചെയ്തു. വീട് ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുമെന്നും കൂടാതെ എല്ലാ കുടുംബത്തിനും ഷോളാർ പാനൽ വെച്ച് കൊടുക്കാനും തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് 4 മണി വരെ നീണ്ടുനിന്നു.

