വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും.

Spread the love

കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരെ ആദ്യം ആരോപണം ഉയർന്നിരുന്നെങ്കിലും, തുടർവിവാദങ്ങളെ തുടർന്ന് അദ്ദേഹം ഫോൺ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സിപിഎം അനുകൂല സൈബർ പേജുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും, ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ഇത് പ്രചരിച്ചതെന്നും കണ്ടെത്തിയിരുന്നു.

എന്നാൽ തുടർനടപടികളില്ലാതെ, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *