എന്റെ പൊന്നേ എന്ന് വിളിച്ച് കൊച്ചി; ഷെഫീന യൂസഫലിയുടെ എക്സിബിഷന് ബിനാലെയിൽ തുടക്കമായി

Spread the love

കൊച്ചി: സ്വർണത്തിന്റെ ഉൽപ്പത്തിയും സ്വർണം ഈ കാലഘട്ടത്തിൽ ചെലുത്തുന്ന സ്വാധീനത്തേയും ആസ്പദമാക്കി എം.എ യൂസഫലിയുടെ മകളും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള പൊന്നുപോലെ ആർട്ട് എക്സിബിഷന് തുടക്കമായി. കൊച്ചി മുസിരീസ് ബിനാലെയുടെ ഭാ​ഗമായി ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെ.എം ബിൾഡിങ്ങിൽ ആരംഭിച്ച എക്സിബിഷൻ യു.എ.ഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി , വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം.പി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി വേണു. ബിനാലെ പ്രസിഡന്റ് ബോസ്കൃഷ്ണാചാരി, ലുലു ഫിനാൻഷ്യൽസ് ഹോൾഡിങ്ങിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, ഷെഫീന യൂസഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വാണിജ്യ വ്യാവസായിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നതാണ് പൊന്നുപോലെ എക്സിബിഷനെന്ന് എം.എ യൂസഫലി പ്രതികരിച്ചു. ഒരുപാട് എമിറാത്തി കാലാകരന്മാരുടെ പങ്കാളിത്തം കൊണ്ട് പൊന്നു പോലെ എക്സിബിഷൻ ശ്രദ്ധേയമാണ്. നിരവധി കാലാകാരന്മാരുടെ പ്രദർശനങ്ങൾ മേളയിൽ വരും ദിവസങ്ങളിലും അരങ്ങേറും ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ചരിത്രാതീത കാലം മുതലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ബിസിനസ് വളർന്നതും അതിന്റെ ആസ്ഥാനവുമെല്ലാം യു.എ.ഇയിലാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കഥ പറയുന്ന എക്സിബഷന് പ്രാധാന്യമേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ മകൾക്ക് കലയോടാണ് ഇഷ്ടമെന്നും എനിക്ക് എന്റെ മകളെയാണ് ഇഷ്ടമെന്നും യൂസഫലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഇരുപതിലധികം കലാകാരന്മാരെ അണിനിരത്തുന്ന ​ഗോൾഡ് തീമിലൊരുങ്ങുന്നതാണ് ഈ എക്സിബിഷൻ. പ്രശസ്ത കലകാരനും ക്യൂറേറ്ററുമായ മുർത്തസാ വലിയാണ് എക്സിബിഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതിലധികം കലാകാരന്മാരാണ് ഇതിൽ പങ്കാളികളായിരിക്കുന്നത്. മാർച്ച് 31 വരെ ബിനാലെയിൽ പൊന്നു പോലെ പ്രദർശനം തുടരും. പടം അടിക്കുറിപ്പ്: കൊച്ചി ബിനാലെയുടെ ഭാ​ഗമായി ഷെഫീന യൂസഫലിയുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചിയിൽ ആരംഭിച്ച പൊന്നു പോലെ ആർട്ട്സ് എക്സിബിഷൻ യു.എ.ഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്യുന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി , വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം.പി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി വേണു. ബിനാലെ പ്രസിഡന്റ് ബോസ്കൃഷ്ണാചാരി, ലുലു ഫിനാൻഷ്യൽസ് ഹോൾഡിങ്ങിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, ഷെഫീന യൂസഫലി തുടങ്ങിയവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *