യുവതിയെ രക്ഷിക്കുവാൻ വന്ന യുവാവ് വെടിയേറ്റ് മരിച്ചു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവാവ് വെടിയേറ്റ് മരിച്ചു. യുവതിയെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച 20 കരന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. സംസ്‌കര്‍ വര്‍മ (20) ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.ഇന്‍ഡോര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി രാഹുല്‍ യാദവ്(23) വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചു. തുടര്‍ന്ന് രാഹുല്‍ പിസ്റ്റള്‍ എടുത്ത് പെണ്‍കുട്ടിക്ക് നേരെ ചൂണ്ടി. നിലവിളി കേട്ട് സംസ്‌കര്‍ വര്‍മ ഓടിയെത്തി. യുവതിയെ രക്ഷിക്കുന്നതിനിടെ തലയില്‍ വെടിയേറ്റു.സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. യാദവും കുടുംബാംഗങ്ങളും ഒളിവിലാണ്. ശര്‍മയുടെ മരണത്തെ തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് പുറത്ത് പ്രതിഷേധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.