നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി കേരളം
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് രാവിലെ ഏഴ് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും ഒരു പോലെ പ്രതീക്ഷയിലാണ്. പരമാവധി വീടുകള്‍ കയറിയും, ആളുകളെ നേരില്‍ കണ്ടും, കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ഗംഭീരമാക്കി. ആദ്യ ഘട്ടത്തില്‍ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്.

