കാരുണ്യ ഫിലിം സൊസൈറ്റി പ്രവർത്തകസമിതി രൂപീകരണ കൺവെൻഷൻ തായ്നാട് ഹാളിൽ എം. ആർ. തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു. നൂറുൽ ഹസൻ, പൂഴനാട് സുധീർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.
കാരുണ്യ ഫിലിം സൊസൈറ്റി
തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കാരുണ്യ ഫിലിം സൊസൈറ്റി പ്രവർത്തക സമിതി രൂപീകരണ കൺവെൻഷൻ പ്രസിഡന്റ് പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയിൽ മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. ആർ. തമ്പാൻ ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ കൂട്ടുകാർ പ്രസിഡണ്ട് മുക്കംപാലമൂട് രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ജില്ല സെക്രട്ടറി നൂറുൽ ഹസ്സൻ മണക്കാട് എന്നിവർ പ്രസംഗിച്ചു.വിതുര റഷീദ്, മനോജ് നന്ദൻകോട്, മനീഷ് ഫോർട്ട് എന്നിവരെ ആദരിക്കുകയും,വിവിധ കലാപരിപാടികളും നടത്തി.

