സിപിഐ യിൽ നിന്നും രാജിവച്ചു കോൺഗ്രസിൽ ചേർന്ന നേതാക്കളെ DCC, പ്രസിഡന്റ് N. ശക്തൻ സ്വീകരിക്കുന്നു. മീനാങ്കൽ കുമാർ സമീപം
നിയമന – സ്ഥലംമാറ്റ കാര്യങ്ങളിലും പാർട്ടി ഫണ്ടിലും അഴിമതിയും ക്രമക്കേടും
നിലപാടിൽ ഉറച്ചു നിൽക്കാത്ത അധഃപതിച്ച പാർട്ടിയായി സിപിഐ മാറി
തിരുവനന്തപുരം : 13.11.2025 : സംസ്ഥാനത്ത് രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കാത്ത പാർട്ടിയായി സിപിഐ അധഃപതിച്ചുവെന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന നേതാക്കൾ പറഞ്ഞു. എൽ ഡി എഫ് ൽ സിപിഐ യുടെ പ്രസക്തി പരിപൂർണ്ണമായി നഷ്ട്ടപ്പെട്ട നിരവധി വിഷയങ്ങളാണ് സമീപകാലങ്ങളിൽ ഉയർന്നു വന്നിട്ടുള്ളത്.
നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും അഴിമതിയും പാർട്ടി ഫണ്ടിൽ ക്രമക്കേടുമാണ് നടന്നു വരുന്നത്. ഇതു കാരണം സമ്മേളനങ്ങളിൽ പോലും കണക്ക് അവതരിപ്പിക്കുന്നില്ല. പാർട്ടി ഓഫീസുകളിൽ പോലും മുഖ്യമായ പരിഗണന വ്യവസായികൾക്കും കുത്തക മുതലാളിമാർക്കുമാണ്. പാർട്ടി പ്രവർത്തകർക്ക് ഒരു പരിഗണനയുമില്ല. പാർട്ടി നേതൃസ്ഥാനങ്ങളിൽ വേണ്ടപ്പെട്ടവരെയും ഇഷ്ടക്കാരെയും നിയമിക്കുന്നു. പാർട്ടി ചർച്ചകൾ നേതാക്കൾ ഇഷ്ടപ്പെടുന്നില്ല. കമ്മിറ്റിയിൽ അത് തടയുന്നു.
പാർട്ടി നിയമനങ്ങൾ നേതാക്കളുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും വീതം വച്ച് എടുക്കുന്നു. അർഹതപ്പെട്ടവർ തഴയുന്നു. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഈ കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
സിപിഐ പുല്ലമ്പാറ ലോക്കൽ കമ്മിറ്റി അംഗം എ സിറാജ്, വെള്ളനാട് ലോക്കൽ കമ്മിറ്റി അംഗവും മഹിള സംഘം മേഖല സെക്രട്ടറിയുമായ ഇന്ദിരാ ഷാജി, നെട്ടയം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ വേറ്റികോണം ഷിബു എന്നിവരുടെ നേതൃത്വത്തിനാണ് 50ലധികം പേർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്.
ഡിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡണ്ട് എൻ. ശക്തൻ കോൺഗ്രസിൽ ചേർന്നവരെ സ്വീകരിച്ചു. നേതാക്കളായ മീനാങ്കൽ കുമാർ, വട്ടിയൂർക്കാവ് ബി ജയകുമാർ,….. തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

